 
കൊട്ടാരക്കര: തൃക്കണ്ണമംഗൽ പ്ളാപ്പള്ളി സദാനന്ദപുരം റോഡിൽ രൂപപ്പെട്ട അഗാധമായ ഗർത്തം കാൽനടയാത്രക്കാർക്കും ഇരുചക്രവാഹനങ്ങൾക്കും ഭീഷണിയാകുന്നു.പ്ളാപ്പള്ളി റോഡിൽ ഐസ് മുക്കിന് സമീപം റോഡിന്റെ ഒരുവശത്ത് മഴവെള്ളം ശക്തമായി കുത്തിയൊഴുകിയാണ് അഗാധമായ ഗർത്തം രൂപപ്പെട്ടിരിക്കുന്നത്. ഓരാൾ താഴ്ചയുള്ള ഈ കുഴിയിൽ വീണ് വാഹനങ്ങൾക്ക് അപകടം സംഭവിച്ചിട്ടുണ്ട്.താരതമ്യേന തിരക്ക് കുറവുള്ള ഈ പി.ഡബ്ള്യു.ഡി റോഡിൽ സന്ധ്യമയങ്ങിയാൽ തെരുവ് വിളക്കുകൾ കത്താത്തതും പ്രധാന പ്രശ്നമാണ്. മൂന്ന് റോഡുകൾ സംഗമിക്കുന്ന ഭാഗത്തുണ്ടായിരുന്ന തടത്തിൽ വെള്ളം കെട്ടിനിന്നാണ് ക്രമേണ ഇവിടെ ഗർത്തം രൂപപ്പെട്ടത്. കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയാകുന്ന ഈ അപകടക്കെണി പരിഹരിക്കാൻ ബന്ധപ്പെട്ടവർ നടപടിയെടുക്കണമെന്നാ വശ്യപ്പെട്ട് തൃക്കണ്ണമംഗൽ ജനകീയ വേദി പ്രവർത്തകർ പി.ഡബ്ള്യു.ഡി അധികൃതർക്ക് നിവേദനം നൽകിയിട്ടുണ്ടെങ്കിലും ഇനിയും നടപടികൾ ഉണ്ടായിട്ടില്ല.