aravindakshan-65

കരുനാഗപ്പള്ളി: സൈക്കിൾ ഉരുട്ടി റോഡ് മറികടക്കുന്നതിനിടയിൽ കാറിടിച്ച് യാത്രക്കാരൻ മരിച്ചു. ചവറ തോട്ടിന് വടക്ക് അഖിൽ ഭവനത്തിൽ അരവിന്ദാക്ഷനാണ് (65) മരിച്ചത്. ക്രിസ്മസ് ദിനത്തിൽ രാത്രി 8.50 ഓടെ തട്ടാശേരിൽ ജംഗ്ഷനിലായിരുന്നു അപകടം. സമീപത്തെ കടയിലുണ്ടായിരുന്ന തൊഴിലാളി അരവിന്ദാക്ഷനെ ആംബുലൻസിൽ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിറുത്താതെ പോയ കാർ പിന്നീട് പൊലീസ് കണ്ടെത്തി. ശനിയാഴ്ച പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദ്ദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി. സംസ്കാരം നടത്തി. ചവറ പൊലീസ് കേസെടുത്തു. ഭാര്യ: ശ്യാമള. മക്കൾ: അഖിൽ, ആതിര. മരുമകൻ: പ്രേംലാൽ.