
കൊല്ലം: തെരുവുനായയുടെ ആക്രമണത്തിൽ വഴിയാത്രക്കാരായ ട്രാൻ. കണ്ടക്ടറടക്കം മൂന്ന് പേർക്ക് പരിക്ക്. കരിക്കോട് പബ്ലിക് ലൈബ്രറിക്ക് സമീപം ഞായറാഴ്ച രാവിലെയാണ് സംഭവം. രാവിലെ ജോലിക്കായി പോകുകയായിരുന്ന ഗുരുവായൂർ ഡിപ്പോയിലെ കണ്ടക്ടർ ചാത്തിനാംകുളം സ്വദേശി കെ. ഷെമീറിനും മറ്റ് രണ്ട് പേർക്കുമാണ് ആക്രമണത്തിൽ പരിക്കേറ്റത്. സമീപത്തെ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ സ്ത്രീകളുടെ നേരെയും തെരുവുനായയുടെ ആക്രമണമുണ്ടായതായി സ്ഥലവാസികൾ പറയുന്നു.