sn
എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയൻെറ നേതൃത്വത്തിൽ യൂണിയൻ അതിർത്തിയിലെ ശാഖാ യോഗം ഭാരവാഹികൾക്ക് വേണ്ടി മൂന്നാറിൽ സംഘടിപ്പിച്ച പഠന ക്യാമ്പിൻെറ ഉദ്ഘാടനത്തോടനുബന്ധിച്ച് യൂണിയൻ പ്രസിഡൻറ് ടി.കെ.സുന്ദരേശൻ ഭദ്ര ദീപംതെളിയിക്കുന്നു..യോഗം അസി.സെക്രട്ടറി വനജവിദ്യാധരൻ, യോഗം കൗൺസിലർ പി.ടി.മന്മദൻ, രാജാക്കാട് യൂണിയൻ പ്രസിഡൻറ് എം..ബി.ശ്രീകുമാർ തുടങ്ങിയവർ സമീപം..

പുനലൂർ: എസ്.എൻ.ഡി.പി യോഗത്തെയും തന്നെയും തകർക്കാൻ ചില ചാനലുകൾ ശ്രമിക്കുന്നതിൽ ഈഴവ സമുദായം ശക്തമായി പ്രതികരിക്കണമെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പുനലൂർ യൂണിയന്റെ നേതൃത്വത്തിൽ യൂണിയൻ അതിർത്തിയിലെ ശാഖാ ഭാരവാഹികൾക്കായി മൂന്നാറിൽ സംഘടിപ്പിച്ച പഠന ക്യാമ്പ് ഓൺ ലൈനിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമുദായത്തെ ചില ചാനലുകൾ വേട്ടയാടുന്ന നിലപാട് അവസാനിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു നൂറ്റാണ്ടിൽ നടപ്പിലാക്കേണ്ട കാര്യങ്ങളാണ് ഇരുപത് വർഷം കൊണ്ട് യോഗം നേതൃത്വം നടപ്പാക്കിയതെന്ന് യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. സമുദായം ഒരു രാഷ്ട്രീയ കക്ഷിയാകാതെ കേരളത്തിൽ മുന്നോട്ട് പോകാൻ കഴിയില്ലെന്ന് യോഗം കൗൺസിലർ പി.ടി. മന്മദൻ വിഷയാവതരണത്തിൽ ചൂണ്ടിക്കാട്ടി. രാജാക്കാട് യൂണിയൻ പ്രസിഡന്റ് എം.ബി. ശ്രീകുമാർ ചർച്ച ഉദ്ഘാടനം ചെയ്തു. പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ അദ്ധ്യക്ഷനായി. യോഗം അസി. സെക്രട്ടറി വനജ വിദ്യാധരൻ, യോഗം ഡയറക്ടർമാരായ ജി. ബൈജു, എൻ. സതീഷ് കുമാർ, യൂണിയൻ കൗൺസിലർമാരായ എസ്. സദാനൻ, അടുക്കളമൂല ശശിധരൻ, കെ.വി. സുഭാഷ് ബാബു, എസ്.എബി.ഡി. ബിനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി ആർ. ഹരിദാസ് സ്വാഗതവും യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രദീപ് നന്ദിയും പറഞ്ഞു.