
കൊല്ലം: ജില്ലയിലെ നാല് മുനിസിപ്പാലിറ്റികളിൽ മൂന്നിടത്തും എൽ.ഡി.എഫ് അധികാരമേറ്റപ്പോൾ പരവൂരിൽ നറുക്കെടുപ്പ് തുണച്ചത് യു.ഡി.എഫിനെ. കരുനാഗപ്പള്ളി, കൊട്ടാരക്കര, പുനലൂർ മുനിസിപ്പാലിറ്റികളാണ് ഇടത് മുന്നണി ഭരണ നേതൃത്വമേറ്റത്. എൽ.ഡി.എഫും യു.ഡി.എഫും 14 വീതം സീറ്റുകൾ നേടിയ പരവൂരിൽ നറുക്കെടുപ്പിലൂടെ യു.ഡി.എഫിലെ പി. ശ്രീജ ചെയർപേഴ്സണായി. ഡെപ്യൂട്ടി ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ ഭാഗ്യം എൽ.ഡി.എഫിനൊപ്പമായിരുന്നു.
 കരുനാഗപ്പള്ളി
ചെയർപേഴ്സൺ: കോട്ടയിൽ രാജു (സി.പി.എം)
 പുനലൂർ
ചെയർപേഴ്സൺ: നിമ്മി എബ്രഹാം (സി.പി.എം)
 കൊട്ടാരക്കര
ചെയർപേഴ്സൺ: എ. ഷാജു (കേരള കോൺഗ്രസ്. ബി)
 പരവൂർ
ചെയർപേഴ്സൺ: പി. ശ്രീജ (കോൺഗ്രസ് )