കൊല്ലം: ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കിസാൻ ജനത ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ പ്രകടനവും ബി.എസ്.എൻ.എൽ ഒാഫീസിന് മുന്നിൽ ധർണയും നടത്തി. ജനതാദൾ (എസ്) ജില്ലാ പ്രസിഡന്റ് കെ.എൻ. മോഹൻലാൽ ധർണ ഉദ്ഘാടനം ചെയ്തു. കിസാൻ ജനത നേതാക്കളായ ജോർജ് മുണ്ടയ്ക്കൽ, അഡ്വ. തേവന്നൂർ വിശ്വനാഥപിള്ള, മംഗലത്ത് നൗഷാദ്, സത്യരാജൻ മാസ്റ്റർ, ഒാടനാവട്ടം സഹദേവൻ, സുദർശനൻ, ജേക്കബ്, ഫാ. ഗീവർഗീസ് തരകൻ എന്നിവർ സംസാരിച്ചു.