prayar
പ്രയാർ ആർ. വി. എസ്. എം. എച്ച്. എസ്. എസ് നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ വീണ്ടും വിദ്യാലയത്തിലേക്ക് എന്ന പേരിൽ ആരംഭിച്ച ശുചീകരണ കാമ്പയിൻ യു.പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: പ്രയാർ ആർ. വി. എസ്. എം. എച്ച്. എസ്. എസ് നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ വീണ്ടും വിദ്യാലയത്തിലേക്ക് എന്ന പേരിൽ ആരംഭിച്ച ശുചീകരണ കാമ്പയിൻ യു.പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജനുവരി 1 മുതൽ സ്‌കൂൾ പ്രവർത്തനം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടാണ് നാല് ദിവസം നീണ്ടുനിൽക്കുന്ന കാമ്പയിൻ ആരംഭിച്ചത്. സ്‌കൂളും പരിസരവും വൃത്തിയാക്കുക, ക്ലാസ് റൂമുകൾ ശുചീകരിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ആണ് നടക്കുന്നത്.പി.ടി.എ പ്രസിഡന്റ് ഹരിമോഹൻ കുമാർ അദ്ധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്തംഗം എസ്. പവനനാഥൻ, ബ്ലോക്ക് പഞ്ചായത്തംഗം വയലിൽ നൗഷാദ്, ഗ്രാമപഞ്ചായത്തംഗങ്ങളായ സ്വാമിനാഥൻ, ബിന്ദു, സ്കൂൾ പ്രിൻസിപ്പൽ ജി. ജയശ്രീ, പ്രോഗ്രാം ഓഫീസർ എസ്. വിമൽ കുമാർ, എസ്. ശ്രീകുമാർ, ശ്രീകുമാരി, പി.ടി.എ അംഗങ്ങളായ വാഹിദ്, ജയന്തി തുടങ്ങിയവർ സംസാരിച്ചു. അന്തരിച്ച കവയിത്രി സുഗതകുമാരിയുടെ സ്മരണാർത്ഥം ഒരു തൈ നടാം പരിപാടിയുടെ ഭാഗമായി സ്കൂൾ വളപ്പിൽ വൃക്ഷത്തൈകളും നട്ടു.