കൊല്ലം: കർഷകർ ദിവസങ്ങളായി ഡൽഹിയിൽ നടത്തിവരുന്ന സമരത്തെ കണ്ടില്ലെന്ന് നടിക്കുന്ന മോദി സർക്കാരിന്റെ സമീപനം
ജനാധിപത്യ വിരുദ്ധമാണെന്ന് കെ.പി.സി.സി ജന. സെക്രട്ടറി എ. ഷാനവാസ്ഖാൻ പറഞ്ഞു. കോൺഗ്രസിന്റെ 136-ാം ജന്മദിനത്തിൽ ഡൽഹിയിൽ സമരം നടത്തുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ഭാരവാഹികളായ എഴുകോൺ നാരായണൻ, മോഹൻ ശങ്കർ, പി. രാജേന്ദ്രപ്രസാദ്, പ്രതാപവർമ്മ തമ്പാൻ, സൂരജ് രവി, ആർ. രാജശേഖരൻ, കെ. ബേബിസൺ, തൊടിയൂർ രാമചന്ദ്രൻ, കെ.ജി. രവി, കൃഷ്ണൻകുട്ടി നായർ, കെ. സുരേഷ് ബാബു, കോൺഗ്രസ് നേതാക്കളായ സി.ആർ. നജീബ്, എ.കെ. ഹഫീസ്, ചിറ്റുമൂല നാസർ, എസ്. വിപിനചന്ദ്രൻ എന്നിവർ സംസാരിച്ചു.
ഡി.സി.സിയിൽ നിന്നാരംഭിച്ച ജാഥ യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ ഫ്ലാഗ് ഓഫ് ചെയ്തു.