 
ചവറ: എസ്.എൻ.ഡി.പി യോഗം കുളങ്ങരഭാഗം 428-ാം നമ്പർ ശാഖാ ഗുരുക്ഷേത്രത്തിൽ വൃശ്ചികം 1മുതൽ 41 ദിവസം നടന്ന വൃശ്ചികചിറപ്പ് സമാപിച്ചു. സമാപനയോഗം ശാഖാ പ്രസിഡന്റ് സോമൻ കൈരളിയുടെ അദ്ധ്യക്ഷതയിൽ നടന്നു. ശാഖാ വൈസ് പ്രസിഡന്റ് സരസൻ, യൂണിയൻ കൗൺസിലർമാരായ എ. ശോഭകുമാർ, എം.പി. ശ്രീകുമാർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ തമ്പി, നളിനാക്ഷൻ ഗോപാലകൃഷ്ണൻ, സഹദേവൻ, ബാബു, സുവർണ്ണകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. യോഗത്തിൽ ക്ഷേത്രം തന്ത്രി രാധാകൃഷ്ണനെ ശാഖാ പ്രസിഡന്റ് ആദരിച്ചു.ശാഖാ സെക്രട്ടറി മണി നന്ദി പറഞ്ഞു.