
ശാസ്താംകോട്ട: ട്രെയിൻ യാത്രയ്ക്കിടെ റെയിൽവേ ജീവനക്കാരൻ കുഴഞ്ഞുവീണു മരിച്ചു. വേങ്ങ സന്തോഷ് ഭവനിൽ പരേതനായ ഗോപാലപിള്ളയുടെ മകൻ സന്തോഷ് കുമാറാണ് (46) മരിച്ചത്. തിരുവനന്തപുരത്ത് ഇലക്ട്രിക് വിഭാഗത്തിലെ ജീവനക്കാരനായിരുന്നു. വഞ്ചിനാട് എക്സ്പ്രസിൽ ജോലി സ്ഥലത്തേക്ക് പോകുമ്പോൾ കൊല്ലത്തിന് സമീപം വച്ച് കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ബിന്ദു. മക്കൾ: കീർത്തി, അഞ്ജന.