photo
യൂത്ത് കോൺഗ്രസ് കുണ്ടറ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് കെ. ബാബുരാജൻ ഉദ്ഘാടനം ചെയ്തപ്പോൾ. ജ്യോതിഷ്, അനീഷ് പടപ്പക്കര എന്നിവർ സമീപം

കുണ്ടറ: ഇളമ്പള്ളൂർ മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജലജാഗോപന്റെ വീട്ടുമുറ്റത്തെ കിണറിന്റെ പാലത്തിൽ വീട്ടമ്മയായ മിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുറ്റക്കാരെ സംരക്ഷിക്കുന്നെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് കുണ്ടറ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. കോൺഗ്രസ് കുണ്ടറ ബ്ലോക്ക് പ്രസിഡന്റ് കെ.ബാബുരാജൻ മാർച്ച് ഉദ്ഘാടനം ചെയ്തു. നിസാര വകുപ്പ് ചുമത്തി കുറ്റക്കാരെ രക്ഷിക്കാനുള്ള പൊലീസിന്റെ ശ്രമം നടക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് കുണ്ടറ അസംബ്ലി പ്രസിഡന്റ് മുഖത്തല ജ്യോതിഷ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് കൊല്ലം പാർലമെന്റ് കമ്മിറ്റി സെക്രട്ടറി അനീഷ് പടപ്പക്കര, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ വിളവിട്ടിൽ മുരളി, വിനോദ്, ഇളമ്പള്ളൂർ ഗ്രാമ പഞ്ചായത്ത് അംഗം കെ. മിനി, സാം വർഗീസ്, സനൂപ്, മനു സോമൻ, സി.ഡി. ജോൺ, നജീം പുതിങ്കട തുടങ്ങിയവർ പങ്കെടുത്തു. കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രതിനിധികൾ കുണ്ടറ സി.ഐ ജയകൃഷ്ണനുമായി നടത്തിയ ചർച്ചയിൽ കുറ്റക്കാർക്കെതിരെ നടപടി സ്വികരിക്കുമെന്ന ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.