punalur
പുനലൂർ നഗരസഭ ചെയർപേഴ്സണായി ഇടത് മുന്നണിയിലെ സി.പിഎം പ്രതിനിധി നിമ്മി എബ്രഹാം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നു.

പുനലൂർ: നഗരസഭയിൽ പ്രതീയ ചെയർപേഴ്സണെയും വൈസ് ചെയർമാനെയും തിഞ്ഞെടുത്തു. ഇടത് മുന്നണിയിലെ സി.പി.എം പ്രതിനിധിയായ നിമ്മി എബ്രഹാമാണ് പുതിയ ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടത്. 35 അംഗ നഗരസഭാ കൗൺസിലിൽ നിമ്മി എബ്രഹാമിന് 21 വോട്ടുകൾ ലഭിച്ചു.വൈസ് ചെയർമാനായി സി.പി.ഐയിലെ വി.പി.ഉണ്ണികൃഷ്ണനാണ് തിരഞ്ഞെടുക്കപ്പെട്ടത്.വി.പി.ഉണ്ണികൃഷ്ണന് 21 വോട്ടുകളും പ്രതിപക്ഷത്തുനിന്ന് മത്സരിച്ച കോൺഗ്രസിലെ ജി.ജയപ്രകാശിന് 14 വോട്ടുകളും ലഭിച്ചു.പ്രതിപക്ഷത്തുനിന്ന് ജി.ജയപ്രകാശിന്റെ പേര് കോൺഗ്രസിലെ എൻ.സുന്ദരേശൻ നിർദ്ദേശിച്ചപ്പോൾ ആർ.എസ്.പിയിലെ നിർമ്മലാ സത്യൻ പിന്താങ്ങി. ഇടത് മുന്നണിയിലെ കൊവിഡ് ബാധിതയായ അംഗം നഗരസഭാ കാര്യലയത്തിന് മുന്നിൽ പി.പി.ഇ കിറ്റ് ധരിച്ച് എത്തി .ബാലറ്റ് പേപ്പർ അവിടെ എത്തിച്ചാണ് രണ്ട് തിരഞ്ഞെടുപ്പുകൾക്കും വോട്ട് രേഖപ്പെടുത്തിയത്. ഇത് കൂടാതെ ക്വാറന്റൈൻ കഴിഞ്ഞിരുന്ന മറ്റൊരു വനിത കൗൺസിലറും നഗര സഭ കാര്യാലയത്തിന് മുന്നിൽ എത്തിയാണ് വോട്ടു ചെയ്തത്. പുനലൂർ വനം ടിംബർ സെയിൽസ് ഡി.എഫ്.ഒ അനിൽ ആന്റണിയായിരുന്നു വരണാധികാരി.