photo
ഡോ. വി.എസ്. ചന്ദനയെ കെ.പി.സി.സി സെക്രട്ടറി കെ.എസ്. ഗോപകുമാർ ഉപഹാരം നൽകി ആദരിക്കുന്നു. കെ. ബാബുരാജൻ, കെ.വൈ. ലാലൻ തുടങ്ങിയവർ സമീപം

കുണ്ടറ: മെഡിക്കൽ പി.ജി പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ 47​-ാമത് റാങ്ക് നേടിയ ന്യൂ സെറാമിക്സിന് സമീപം വിജയഭവനത്തിൽ ഡോ. വി.എസ്. ചന്ദനയെ കോൺഗ്രസ് കുണ്ടറ ബ്ളോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉപഹാരം നൽകി ആദരിച്ചു. കെ.പി.സി.സി സെക്രട്ടറിയും എ.ഐ.സി.സി അംഗവുമായ കെ.എസ്. ഗോപകുമാർ ചന്ദനയുടെ വസതിയിൽ എത്തിയാണ് ഉപഹാരം നൽകിയത്.

ബ്ലോക്ക് പ്രസിഡന്റ് കെ. ബാബുരാജൻ, കുണ്ടറ മണ്ഡലം പ്രസിഡന്റ് കെ.വൈ. ലാലൻ, കുണ്ടറ സുബ്രഹ്മണ്യൻ, ബേബി ജോൺ, വിനോദ് കുമാർ, വാർഡ് മെമ്പർ സുധാദേവി, രാജു, ദീപു, വിശ്വകല തുടങ്ങിയവർ പങ്കെടുത്തു.