 
കൊല്ലം : എസ്.എൻ.ഡി.പി യോഗം ഏറം 578-ാം നമ്പർ ശാഖയിൽ പുതുതായി സ്ഥാപിച്ച കൊടിമരത്തിന്റെ സമർപ്പണം ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ നിർവഹിച്ചു. യോഗത്തിൽ ശാഖാ പ്രസിഡന്റും എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പറുമായ കെ.ആർ. വലലൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ വൈസ് പ്രസിഡന്റ് മധുകുമാർ, ശാഖാ സെക്രട്ടറി സുഭാഷ്, മെമ്പർമാരായ അനിൽ കുമാർ, പ്രസാദ്, വനിതാ സെക്രട്ടറി ആശാ റാണി എന്നിവർ പങ്കെടുത്തു.