dharna
ക്ഷേത്രങ്ങളിൽ കലാപരിപാടികൾ വിലക്കിക്കൊണ്ടുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉത്തരവിൽ പ്രതിഷേധിച്ച് കലാകാരന്മാരുടെ നേതൃത്വത്തിൽ നടന്ന ധർണ മാവേലിക്കര ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മിഷണർ ഓഫീസിന് മുന്നിൽ നടന്ന ധർണ മുൻ മുൻസിപ്പൽ ചെയർമാൻ അഡ്വ.മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം : ക്ഷേത്രങ്ങളിൽ കലാപരിപാടികൾ വിലക്കിക്കൊണ്ടുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉത്തരവിൽ പ്രതിഷേധിച്ച് കലാകാരന്മാരുടെ നേതൃത്വത്തിൽ ധർണ നടത്തി.മാവേലിക്കര ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മിഷണർ ഓഫീസിന് മുന്നിൽ നടന്ന ധർണ മുൻ മുൻസിപ്പൽ ചെയർമാൻ അഡ്വ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. സിനിമാ സംവിധായകൻ ഷാൻ ബഷീർ, അജ്സൽ പാനൂർ, റഷീദ് റെയ്ബാൻ, സുനിൽ കായംകുളം, വിജി വട്ടപ്പള്ളി, രതീഷ് പന്തളം, ഫ്രെസ്കോ ചന്ദ്രൻ, ശ്യാം തൃക്കുന്നപ്പുഴ എന്നിവർ സംസാരിച്ചു.മാവേലിക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച പ്രകടനം ബുദ്ധ ജംഗ്ഷന് സമീപമുള്ള ദേവസ്വം ബോർഡ് ഓഫീസിൽ എത്തിച്ചേർന്നു.