പേരൂർ: പേരൂർ സർവീസ് സഹകരണ ബാങ്കിന്റെ വാർഷിക പൊതുയോഗം മുൻ എം.എൽ.എ ഡോ. ജി. പ്രതാപ വർമ്മ തമ്പാന്റെ (ബാങ്ക് പ്രസിഡന്റ്) അദ്ധ്യക്ഷതയിൽ കൂടി. രജത ജൂബിലിയോടനുബന്ധിച്ച് ഒരു സഹകാരിക്ക് വീട് വച്ച് നൽകാനും സ്വർണപ്പണയ പരിധി 10 ലക്ഷമായി ഉയർത്താനും തീരുമാനിച്ചു. സെക്രട്ടറി അർച്ചന റിപ്പോർട്ട് അവതരിപ്പിച്ചു. ഡയറക്ടർ ബോർഡ് അംഗങ്ങളായ എം. സുരലാൽ, എസ്. സുദേവൻ, എ.എ. റഹീം, ശശിധരൻ, ഇബ്രാഹിംകുട്ടി, പ്രദീപ്, ശാന്താശശി, ഉമാദേവി, ലളിത എന്നിവർ സംസാരിച്ചു. അഡ്വ. ജയകൃഷ്ണൻ സ്വാഗതം പറഞ്ഞു.