 
ഓയൂർ: കരിങ്ങന്നൂർ ചാവർകാവ് ക്ഷേത്രത്തിലെ ശ്രീകോവിൽ കുത്തിതുറന്ന് സ്വർണവും പണവും അപഹരിച്ച മോഷ്ടാവ് പിടിയിൽ. കോട്ടയം കുമാരനല്ലൂർ വടക്കേ മഠത്തിൽ സജിത് (34) ആണ് പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു മോഷണം നടന്നത്. ഇന്നലെ രാവിലെ ആക്കൽ ഭാഗത്ത് നിന്നുമാണ് ഇയാളെ പിടികൂടിയത്. ക്ഷേത്രത്തിലെ സ്റ്റോർ മുറിയിൽ നിന്നും ശ്രീകോവിലിൽ നിന്നുമായി 7000 രൂപയും അഞ്ച് താലിമാലയും 11 സ്വർണപ്പൊട്ടുകളും ഇയാൾ അപഹരിച്ചിരുന്നു .കഴിഞ്ഞ വർഷം ചെറുവക്കൽ കൂമ്പല്ലൂർ കാവ് ശാസ്താ ക്ഷേത്രത്തിൽ മോഷണം നടത്തിയ കേസിൽ കൊട്ടാരക്കര ജയിലായിരുന്ന ഇയാൾ ശിക്ഷ കഴിഞ്ഞ് ഈ മാസം പതിനൊന്നിനാണ് പുറത്തിറങ്ങിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.