ചാത്തന്നൂർ: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 136-ാമത് ജന്മദിനം കല്ലുവാതുക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. കല്ലുവാതുക്കൽ ജംഗ്ഷനിൽ നടന്ന സമ്മേളനം സംസ്കാര സാഹിതി ജില്ലാ ജനറൽ കൺവീനർ ഡോ. നടയ്ക്കൽ ശശി ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി. പ്രതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. വട്ടക്കുഴിക്കൽ മുരളി,ചിറക്കര രവി, ജെ. ചാക്കോ, വി. അശ്വതി, പാറയിൽ മധു, തോമസ്‌കുട്ടി അടുതല, അനിൽ പേഴുംകാട്, തുളസീധരൻ, കുര്യൻ പാപ്പച്ചൻ, സി.ടി. തുളസി, ശ്യാംദാസ്, വിവേക്, അജിത്ത്ലാൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആശ, പഞ്ചായത്ത് അംഗങ്ങളായ ഹരീഷ് പൂവത്തൂർ, രജനി രാജൻ തുടങ്ങിയവർ സംസാരിച്ചു.