c

ശാസ്താംകോട്ട : ഇടതുപക്ഷം ഭരണത്തുടർച്ച നേടിയ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിൽ ആദ്യത്തെ രണ്ടര വർഷം പ്രസിഡന്റ് സ്ഥാനം സി.പി.എമ്മിന് വിട്ടു നൽകി. ഇതോടെ മൈനാഗപ്പള്ളി ഡിവിഷനിൽ നിന്ന് വിജയിച്ച സി.പി.എം കുന്നത്തൂർ ഏരിയാ കമ്മിറ്റി അംഗം അഡ്വ. അൻസർ ഷാഫി പ്രസിഡന്റ് സ്ഥാനാർത്ഥിയും കുന്നത്തൂർ ഡിവിഷനിലെ സി.പി.ഐ അംഗം ഗീതാകുമാരി വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയുമാകും. 14 അംഗ ഭരണസമിതിയിൽ എൽ.ഡി.എഫിന് ഒൻപതും യു.ഡി.എഫിന് അഞ്ചും അംഗംങ്ങളാണുള്ളത്.