 
തൊടിയൂർ: ക്ഷീരകർഷക മേഖലയിലെ സജീവസാന്നിദ്ധ്യമായ എ. തങ്ങൾ കുഞ്ഞിനെ (എ ടി കെ ) തൊടിയൂർ നോർത്ത് ക്ഷീരോത്പാദക സഹകരണ സംഘം വാർഷിക പൊതുയോഗം ആദരിച്ചു. കഴിഞ്ഞ നാലുപതിറ്റാണ്ടായി സംഘം ഭരണ സമിതി അംഗമായി പ്രവർത്തിച്ചുവരുന്ന തങ്ങൾക്കുഞ്ഞ് സഹകരണ, രാഷ്ട്രീയ, സാംസ്കാരിക മേഖലകളിലും സജീവമാണ്. സംഘം പ്രസിഡന്റ് ഷിബു എസ്. തൊടിയൂരിന്റ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മിൽമ തിരുവനന്തപുരം മേഖലായൂണിയൻ ചെയർമാൻ കല്ലട രമേശിന്റെ ആശംസാസന്ദശം വായിച്ചു. ഗ്രാമ പഞ്ചായത്തംഗം തൊടിയൂർ വിജയൻ, സംഘം ഡയറക്ടർ ബോർഡ് അംഗങ്ങളായ ബി. സത്യദേവൻപിള്ള, റഷീദാബീവി, രമ, വത്സല എന്നിവർ സംസാരിച്ചു. സംഘം സെക്രട്ടറി ബി. മീനു സ്വാഗതവും ഭരണ സമിതി അംഗം രാജു തോമസ് നന്ദിയും പറഞ്ഞു.