പുനലൂർ: എസ്.എൻ.ഡി.പി യോഗത്തിന്റെ വിവിധ ശാഖകളുടെ നേതൃത്വം വഹിക്കുന്നവർ രാഷ്ട്രീയ താത്പര്യങ്ങൾക്ക് മുൻ തൂക്കം നൽകാതെ സമുദായ താത്പര്യം സംരക്ഷിക്കാൻ ശ്രമിക്കണമെന്ന് പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ പറഞ്ഞു. പുനലൂർ യൂണിയൻ അതിർത്തിയിലെ 67 ശാഖാ ഭാരവാഹികൾക്കായി രണ്ട് ദിവസം മൂന്നാറിൽ സംഘടിപ്പിച്ച പഠന ക്ലാസിന്റെ സമാപന യോഗം പീരുമേട് എൻ.എൻ കോളേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. യോഗം അസി. സെക്രട്ടറി വനജാ വിദ്യാധരൻ, യൂണിയൻ സെക്രട്ടറി ആർ. ഹരിദാസ്, പീരുമേട് യൂണിയൻ സെക്രട്ടറി ബിനു, യോഗം ഡയറക്ടർ ജി. ബൈജു, യൂണിയൻ കൗൺസിലർമാരായ എസ്. സദാനന്ദൻ, അടുക്കളമൂല ശശിധരൻ, മുൻ യൂണിയൻ കൗൺസിലർ ബി. ചന്ദ്രബാബു, മാമ്പഴത്തറ ശാഖാ പ്രസിഡന്റ് ചന്ദ്രശേഖരൻ തുടങ്ങിയവർ സംസാരിച്ചു.