yuvamorcha
നെയ്യാറ്റിൻകരയിലെ ദമ്പതികളുടെ ആത്മഹത്യയിൽ പ്രതിഷേധിച്ച് യുവമോർച്ച കൊല്ലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനം

കൊല്ലം: നെയ്യാറ്റിൻകരയിലെ ദമ്പതികളുടെ ആത്മഹത്യയിൽ പ്രതിഷേധിച്ച് യുവമോർച്ചയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. പ്രതിഷേധ യോഗം ബി.ജെ.പി മണ്ഡലം ട്രഷറർ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. യുവമോർച്ച മണ്ഡലം പ്രസിഡന്റ് പ്രണവ് താമരക്കുളം അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി കൊല്ലം മണ്ഡലം പ്രസിഡന്റ് ശ്യാംരാജ് , യുവമോർച്ച മഹിളാ കോ ഓർ‌ഡിനേറ്ററും കൗൺസിലറുമായ കൃപാ വിനോദ്, അഭിലാഷ്, നിഖിൽ, അഭിനസ്, ബിനോയി മാത്യൂസ്, ശ്രീകാന്ത്, മോൻസി, അനന്തു, സൂരജ് കൃഷ്ണ, അഖിലേഷ്, വിഷ്ണു, അരുൺ തുടങ്ങിയവർ പങ്കെടുത്തു.