
കടയ്ക്കൽ: തുടയന്നൂർ ഡിവിഷനിൽ നിന്ന് വിജയിച്ച സി.പി.എം ഏരിയാ കമ്മിറ്റി അംഗം ലതികാ വിദ്യാധരൻ ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാകും. ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുടെ അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ്, 2000ൽ ഇട്ടിവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, 2010 മുതൽ 2015 വരെ ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. മഹിളാ അസോസിയേഷൻ ഏരിയാ സെക്രട്ടറി, ജില്ലാ എക്സിക്യൂട്ടീവ് അംഗം, ആശാ വർക്കേഴ്സ് യൂണിയൻ കടയ്ക്കൽ ഏരിയാ സെക്രട്ടറി, എൻ.ആർ.ഇ.ജി യൂണിയൻ, കുടുംബശ്രീ എന്നിവയുടെ ഏരിയാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരുകയാണ്. റവന്യൂ വകുപ്പിൽ നിന്ന് വിരമിച്ച വിദ്യാധരനാണ് ഭർത്താവ്. ലിജിൻ, ലെനിൻ എന്നിവർ മക്കളാണ്.