c
ഇഞ്ചക്കാട് നിയന്ത്രണം വിട്ട ലോറി ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു നിന്നപ്പോൾ

കൊട്ടാരക്കര: എം.സി റോഡിൽ ഇഞ്ചക്കാട് കോടിയാട്ടുകാവിനു സമീപം നിയന്ത്രണം വിട്ട ലോറി ഇലക്ട്രിക് പോസ്റ്റുകൾ ഇടിച്ചു തെറിപ്പിച്ചു. ലോറി ഡ്രൈവർ മൂവാറ്റുപുഴ ഈസ്റ്റ് വാഴപ്പള്ളി സ്വദേശി വിൽസൺ (55)​ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെ മൂന്നരയോടെയാണ് സംഭവം. ലോറി മൂവാറ്റുപുഴയിൽ നിന്ന് ഫ്രൂട്ട്സുമായി തിരുവനന്തപുരത്തേക്കു വരുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്ന് വാഹനം നിയന്ത്രണം വിട്ടതാകാം അപകടകാരണമെന്ന് കരുതുന്നു. അപകടം സംഭവിക്കുമ്പോൾ ഡ്രൈവർ മാത്രമേ ലോറിയിലുണ്ടായിരുന്നുള്ളൂ. ഇലക്ട്രിക് പോസ്റ്റ് ഇടിച്ചിട്ടശേഷം റോഡിനു വശത്തുള്ള ബാരിക്കേ‌ഡിൽ തട്ടി ലോറി നിന്നു.