 
കുന്നത്തൂർ : എസ്.എൻ.ഡി.പി യോഗം കുന്നത്തൂർ കിഴക്ക് 174-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ ചികിത്സാ ധനസഹായം വിതരണം ചെയ്തു. ശാഖാ പ്രസിഡന്റ് കുന്നത്തൂർ പ്രസാദ് വിതരണോദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി മനു, കമ്മിറ്റിയംഗങ്ങളായ രമാ സുന്ദരേശൻ, ആർ. ഓമനക്കുട്ടൻ,സി. ശിവപ്രസാദ്, കെ.തമ്പി, കെ.പ്രതാപൻ എന്നിവർ പങ്കെടുത്തു. കുന്നത്തൂർ കിഴക്ക് ചരിവിൽ വീട്ടിൽ വിലാസിനി, മുകളുവിള വീട്ടിൽ യശോധ, പാരിപ്പള്ളിൽ വീട്ടിൽ ഭുവനചന്ദ്രൻ, മുക്കിൽ കിഴക്കതിൽ വാസുദേവൻ എന്നിവർക്കാണ് ധനസഹായം നൽകിയത്.