
തൊടിയൂർ: മുഴങ്ങോടി കളരിഭദ്രാ ഭഗവതി ക്ഷേത്രത്തിലെ മേൽശാന്തി ധരികുമാറിന്റെ സ്കൂട്ടർ കത്തിക്കുകയും ക്ഷേത്ര ഫലകം അടിച്ചു തകർക്കുകയും ചെയ്ത സംഭവത്തിൽ ഫോറൻസിക്ക് ഫിംഗർപ്രിന്റ് സംഘം സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. ക്ഷേത്രത്തിന് മുൻവശം റോഡരികിൽ മതിലോട് ചേർത്ത് വച്ചിരുന്ന ആക്ടീവ സ്കൂട്ടറാണ് തീവച്ച് നശിപ്പിച്ചത്. മതിലിൽ സ്ഥാപിച്ചിരുന്ന മാർബിൾ ഫലകവും അടിച്ചു തകർത്തിരുന്നു.
26ന് രാത്രിയിലായിരുന്നു സംഭവം. കരുനാഗപ്പള്ളി പൊലീസ് പരിസര വാസികളിൽ നിന്ന് മൊഴിയെടുത്തിട്ടുണ്ട്. അന്വേഷണം
പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.