xp
തഴവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വി. സദാശിവന് റിട്ടേണിംഗ് ഓഫിസർ ശബരി പ്രശാന്ത് സത്യവാചകം ചൊല്ലിക്കൊടുക്കുന്നു. സെക്രട്ടറി ജനചന്ദ്രൻ സമീപം

തഴവ: തഴവ ഗ്രാമ പഞ്ചായത്തിൽ സി.പി.എമ്മിലെ വി. സദാശിവനെ പ്രസിഡന്റായും സി.പി.ഐയിലെ ആർ. ഷൈലജയെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. ആകെയുള്ള ഇരുപത്തിരണ്ട് പേരിൽ ഒൻപത് എൽ.ഡി.എഫ് അംഗങ്ങൾ സദാശിവന് അനുകൂലമായി വോട്ട് ചെയ്തപ്പേൾ എതിർ സ്ഥാനാർത്ഥിയായി മത്സരിച്ച യു.ഡി.എഫിലെ എസ്. വത്സലയ്ക്ക് ഏഴ് വോട്ടുകൾ മാത്രമാണ് ലഭിച്ചത്. അഞ്ച് അംഗങ്ങളുണ്ടായിരുന്ന എൻ.ഡി.എ, ഒരംഗം മാത്രമുള്ള എസ്.ഡി.പി.ഐ എന്നിവർ വോട്ടിംഗിൽ നിന്ന് വിട്ടുനിന്നു.വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് രണ്ടിലധികം സ്ഥാനാർത്ഥികൾ മത്സരത്തിനെത്തിയതിനാൽ രണ്ട് ഘട്ടങ്ങളായാണ് വോട്ടെടുപ്പ് പൂർത്തിയാക്കിയത്.ആകെയുള്ള 22 അംഗങ്ങളിൽ 9 പേർ ഷൈലജയ്ക്ക് വോട്ട് ചെയ്തപ്പോൾ യു.ഡി.എഫിലെ മായാ സുരേഷ് ഏഴ് വോട്ടുകളും എൻ.ഡി.എയിലെ സുശീലാമ്മ അഞ്ച് വോട്ടുകളും നേടി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. സാദാശിവൻ വൈസ് പ്രസിഡന്റ് ആർ. ഷൈലജയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.