xp
കുലശേഖരപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ നിസാമിന് റിട്ടേണിംഗ് ഓഫീസർ എസ്. ഇന്ദു സത്യവാചകം ചൊല്ലിക്കൊടുക്കുന്നു

തഴവ : കുലശേഖരപുരം ഗ്രാമ പഞ്ചായത്തിൽ മിനിമോൾ നിസാമിനെ പ്രസിഡന്റായി തിരഞ്ഞെടുത്തു. ഇരുപത്തിമൂന്ന് അംഗങ്ങളിൽ പതിമൂന്ന് പേർ മിനിമോളെ പിന്തുണച്ചപ്പോൾ യു.ഡി.എഫിലെ ഹുസൈബയ്ക്ക് ഏഴും എൻ.ഡി.എയിലെ ഉഷാപാടത്തിന് മൂന്നും വോട്ടാണ് ലഭിച്ചത്.

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സി.പി.ഐയിലെ എ. നാസർ പതിമൂന്ന് വോട്ടുകൾ നേടി വിജയിച്ചപ്പോൾ യു.ഡി.എഫിലെ ഇർഷാദ് ബഷീറിന് ഏഴും എൻ.ഡി.എയിലെ അജീഷിന് മൂന്നും വോട്ടുകൾ ലഭിച്ചു.

റിട്ടേണിംഗ് ഓഫീസർ എസ്. ഇന്ദു പ്രസിഡന്റിനും, പ്രസിഡന്റ് വൈസ് പ്രസിഡന്റിനും സത്യവാചകം ചൊല്ലിക്കൊടുത്തു.