pssobha

എഴുകോൺ: കരീപ്രയിൽ സി.പി.എം സ്ഥാനാർത്ഥി തളവൂർക്കോണം വാർഡ് അംഗം അഡ്വ. പി.എസ്.പ്രശോഭ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.സി.പി.ഐ സ്ഥാനാർത്ഥി ചൂരപൊയ്ക വാർഡ് അംഗം എസ്.എസ്. ഓമനക്കുട്ടൻ പിള്ള വൈസ് പ്രസിഡന്റായി . ആദ്യ മൂന്ന് വർഷം സി.പി.എമ്മും തുടർന്ന് സി.പി.ഐയുമാണ് പഞ്ചായത്ത് ഭരിക്കുന്നത്. പ്രസിഡന്റ് സ്ഥാനം വനിതാ സംവരണം ആയതിനാൽ സി.പി.ഐയുടെ ഏക വനിത അംഗം ഗുരുനാഥൻമുകൾ വാർഡ് മെമ്പർ സുവിധയ്‌ക്ക് ആണ് രണ്ടാം ഊഴം.