paravur-sajeeb
പരവൂർ മുനിസിപ്പൽ ബസ് സ്റ്റാൻഡ് മൈതാനിയിൽ നടന്ന യു.ഡി.എഫ് കൗൺസിലർമാരുടെ സ്വീകരണയോഗത്തിൽ എൻ.കെ.പ്രേമചന്ദ്രൻ എം.പി സംസാരിക്കുന്നു

പരവൂർ: നാടിന്റെ സർവതോന്മുഖമായ പുരോഗതിയാണ് യു.ഡി.എഫ് ആഗ്രഹിക്കുന്നതെന്നും പക്ഷപാതരഹിതമായ ഭരണമാണ് ലക്ഷ്യമെന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. പരവൂർ നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യു.ഡി.എഫ് കൗൺസിലർമാർക്കായി സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പരവൂർ മുനിസിപ്പൽ ബസ് സ്റ്റാൻഡ് മൈതാനിയിൽ നടന്ന സമ്മേളനം ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നഗരസഭാ തിരഞ്ഞെടുപ്പ് സമിതി ചെയർമാൻ പൊഴിക്കര വിജയൻപിള്ള അദ്ധ്യക്ഷത വഹിച്ചു. ആർ.എസ്.പി ദേശീയ സമിതി അംഗം അഡ്വ. ജി. രാജേന്ദ്രപ്രസാദ്, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സുൽഫിക്കർ, ഷെരിഫ്, കെ.പി.സി.സി അംഗം നെടുങ്ങോലം രഘു, ഷുഹൈബ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പാരിപ്പള്ളി ബിജു, പരവൂർ എസ്. രമണൻ, പരവൂർ മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു.

പരവൂർ നഗരസഭാ ചെയർപേഴ്സൺ ശ്രീജ ഉൾപ്പടെ 14 യു.ഡി.എഫ് കൗൺസിലർമാരെ എൻ.കെ. പ്രേമചന്ദ്രൻ എം.പി.യും ഡി.സി.സി.പ്രസിഡന്റ് ബിന്ദുകൃഷ്ണയും ചേർന്ന് പൊന്നാട അണിയിച്ച് ആദരിച്ചു.