ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ദീപ്തി രവീന്ദ്രന് റിട്ടേണിംഗ് ഓഫീസർ എ. ബിന്ദു സത്യവാചകം ചൊല്ലിക്കൊടുക്കുന്നു. ഒാച്ചിറ ബി.ഡി.ഒ അജയകുമാർ സമീപം
തഴവ: ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി എൽ.ഡി.എഫിലെ ദീപ്തി രവീന്ദ്രനെയും വൈസ് പ്രസിഡന്റായി സുരേഷ് താനുവേലിയേയും എതിരില്ലാതെ തിരഞ്ഞെടുത്തു. ഇവിടെ ആകെയുള്ള പതിനാല് സീറ്റിൽ യു.ഡി.എഫിന് ഒരംഗം മാത്രമാണുള്ളത്.