
ഓടനാവട്ടം: വെളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി സി.പി.ഐയുടെ ആർ. ബിനോജ് തിരഞ്ഞെടുക്കപ്പെട്ടു. 16 ഓളം വർഷങ്ങൾക്ക് ശേഷം ഇപ്പോഴാണ് സി.പി.ഐക്ക് പ്രസിഡന്റ് സ്ഥാനം കിട്ടിയത്.
ആകെയുള്ള 19അംഗങ്ങളിൽ നിന്ന് 13വോട്ട് നേടാനായി. ഒരു വോട്ട് അസാധു ആയിരുന്നു. വൈസ് പ്രസിഡന്റായി സി.പി.എം അംഗവും കുടവട്ടൂർ വാർഡ് മെമ്പറും ആയ കെ. രമണിയെ തിരഞ്ഞെടുത്തു.
എൽ.ഡി.എഫ് ധാരണപ്രകാരം രണ്ടും. മൂന്നും വർഷം പങ്കുവച്ചാണ് ഭരണ പങ്കാളിത്തം ഉറപ്പാക്കിയത്.