 
കൊല്ലം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരളാ ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ച് നടത്തി. ആശാ വർക്കർമാർക്ക് അതത് മാസം അഞ്ചാം തീയതിക്ക് മുമ്പ് ഇൻസെന്റീവും ഓണറേറിയവും നൽകുക, പോളിയോ വാക്‌സിൻ നൽകുന്നതിനുള്ള പ്രതിഫലം പ്രതിദിനം 600 രൂപയായി വർദ്ധിപ്പിക്കുക, റിസ്ക് അലവൻസായി 15,000 രൂപ പ്രതിമാസം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചത്.
തുടർന്ന് നടന്ന ധർണ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എം.എ. ബിന്ദു ഉദ്ഘാടനം ചെയ്തു. ജില്ലാ കൺവീനർ ട്വിങ്കിൾ പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൺവീനർ എസ്. മിനി മുഖ്യപ്രഭാഷണം നടത്തി. ഷൈല കെ. ജോൺ, ഷാഹിദ, കുമാരി, ബിനി, നെസീമ, പി.ജി. ഷീജ, സബീന തുടങ്ങിയവർ സംസാരിച്ചു. അമ്പിളി ഗോപൻ, സിന്ധു, രാധാമണി, ലത തുടങ്ങിയവർ പ്രകടനത്തിനും ധർണയ്ക്കും നേതൃത്വം നൽകി.