
കൊല്ലം: ഇന്നലെ നടന്ന തദ്ദേശ സ്ഥാപന അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ 35 പഞ്ചായത്തുകളിൽ സി.പി.എമ്മിന് പ്രസിഡന്റുമാരായി. നറുക്കിൽ ജയിച്ച നെടുവത്തൂർ അടക്കം കോൺഗ്രസിന് 22 പ്രസിഡന്റുമാരുണ്ട്. സി.പി.ഐയ്ക്ക് പത്തിടത്ത് അദ്ധ്യക്ഷ സ്ഥാനം ലഭിച്ചു. ബി.ജെ.പി കല്ലുവാതുക്കലിൽ അക്കൗണ്ട് തുറന്നു.
 ജില്ലയിലെ പഞ്ചായത്ത് ഭരണം 
സി.പി.എം: നീണ്ടകര, ശാസ്താംകോട്ട, പടിഞ്ഞാറെകല്ലട, കുന്നത്തൂർ, തഴവ, പവിത്രേശ്വരം, കുളക്കട, അഞ്ചൽ, ഏരൂർ, അലയമൺ, ഇട്ടിവ, ചിതറ, കുമ്മിൾ, കടയ്ക്കൽ, ചടയമംഗലം, വെളിനല്ലൂർ, മൈലം, പട്ടാഴി, പട്ടാഴി വടക്കേക്കര, തലവൂർ, പത്തനാപുരം, പെരിനാട്, കുണ്ടറ, പനയം, പൂതക്കുളം, ചാത്തന്നൂർ, തൃക്കരുവ, കരീപ്ര, മയ്യനാട്, കൊറ്റങ്കര, നെടുമ്പന, ഓച്ചിറ, ക്ലാപ്പന, കുലശേഖരപുരം, മേലില.
സി.പി.ഐ: ശൂരനാട് തെക്ക്, വെളിയം, ഇടമുളയ്ക്കൽ, കുളത്തൂപ്പുഴ, ഉമ്മന്നൂർ, പിറവന്തൂർ, ചിറക്കര, പൂയപ്പള്ളി, തൊടിയൂർ, തൃക്കോവിൽ വട്ടം.
കോൺഗ്രസ്: ആലപ്പാട്, പന്മന, തേവലക്കര, മൈനാഗപ്പള്ളി, പോരുവഴി, കിഴക്കേ കല്ലട, മൺറോത്തുരുത്ത്, പേരയം, തെക്കുംഭാഗം, ആദിച്ചനല്ലൂർ, നിലമേൽ, ഇളമാട്, കരവാളൂർ, തെന്മല, ആര്യങ്കാവ്, വെട്ടിക്കവല, വിളക്കുടി, എഴുകോൺ, നെടുവത്തൂർ, തൃക്കരുവ, ശൂരനാട് വടക്ക്.
ആർ.എസ്.പി: ചവറ
ബി.ജെ.പി: കല്ലുവാതുക്കൽ