madhu-
ഗുരുധർമ്മ പ്രചാരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ മധു മാറനാടിന്റെ രണ്ടാം ചരമവാർഷിക ദിനാചരണ സമ്മേളനം മാറനാട്‌ പി. ഐഷാ പോറ്റി എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു. ചെയർമാൻ എഴുകോൺ രാജ്മോഹൻ, സെക്രട്ടറി ബി. സ്വാമിനാഥൻ, ആർ.എസ്.പി ജില്ലാ സെക്രട്ടറി കെ.എസ്.വേണു ഗോപാൽ, പാത്തല രാഘവൻ, എസ്. ശാന്തിനി കുമാരൻ എന്നിവർ സമീപം.

കൊല്ലം : ഗുരുധർമ്മ പ്രചാരണ സംഘത്തിന്റെ നേതൃത്വത്തിൽ മധു മാറനാട്‌ ചരമ വാർഷികദിനം ആചരിച്ചു. പുത്തൂർ മാറനാട്ട് പി. ഐഷാ പോറ്റി എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സംഘം ചെയർമാൻ എഴുകോൺ രാജ് മോഹൻ അദ്ധ്യക്ഷത വഹിച്ചു. ആർ.എസ്.പി കൊല്ലം ജില്ലാ സെക്രട്ടറി കെ.എസ്. വേണു ഗോപാൽ മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി ബി. സ്വാമിനാഥൻ, മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ പാത്തല രാഘവൻ, മജീഷ്യൻ വർക്കല മോഹൻ ദാസ് , എസ്. ശാന്തിനി കുമാരൻ,പി.പി. വത്സല, ലതിതാ രാജൻ, ആര്യ തമ്പുരാട്ടി, ഉമാ ദേവി , ക്ലാപ്പന സുരേഷ് എന്നിവർ സംസാരിച്ചു. മധു മാറനാടിന്റെ സ്‌മൃതി മണ്ഡപത്തിൽ സംഘം ഭാരവാഹി ക്ലാപ്പന സുരേഷ് പ്രാർത്ഥന നടത്തി. ഐഷാ പോറ്റി എം. എൽ.എ പുഷ്പ ചക്രം സമർപ്പിച്ചു.