somaa
കാഞ്ഞിക്കൽ ദേവീക്ഷേത്ര സേവാസമിതിയുടെ ഏഴാമത് കൈതയ്ക്കൽ മഹാമുനി പുരസ്‌കാരം യജ്ഞാചാര്യൻ ഗോപീമോഹനൻ, നിലയ്ക്കലേത്ത് രവീന്ദ്രൻ നായർക്ക് സമ്മാനിക്കുന്നു

കൊല്ലം : കാഞ്ഞിക്കൽ ദേവീക്ഷേത്ര സേവാസമിതിയുടെ ഏഴാമത് കൈതയ്ക്കൽ മഹാമുനി പുരസ്‌കാരം യജ്ഞാചാര്യൻ ഗോപീമോഹനൻ, നിലയ്ക്കലേത്ത് രവീന്ദ്രൻ നായർക്ക് സമ്മാനിച്ചു. ചട്ടമ്പിസ്വാമികളുടെ ജീവിത ദർശനങ്ങളെ ആസ്പദമാക്കി കൈതയ്ക്കൽ സോമക്കുറുപ്പ് രചിച്ച മഹാമുനി എന്ന ഗ്രന്ഥത്തിന്റെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ളതാണ് പുരസ്‌കാരം. ക്ഷേത്രം പ്രസിഡന്റ് കെ. രാമചന്ദ്രൻ നായരുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പുരസ്‌കാരത്തിനർഹമായ 'ശരി, പിന്നെ കാണാം' എന്ന കൃതിയെ ആസ്പദമാക്കി അദ്ദേഹം പുസ്തക അവലോകനവും നടത്തി. സെക്രട്ടറി വി. കേരളകുമാരൻ നായർ, ഖജാൻജി പി. ശിവൻകുട്ടിക്കുറുപ്പ് എന്നിവർ പുരസ്‌കാര ജേതാവിന് ആശംസയർപ്പിച്ച് സംസാരിച്ചു. നിലയ്ക്കലേത്ത് രവീന്ദ്രൻ നായർ പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് മറുപടി പ്രസംഗം നടത്തി. ക്ഷേത്രഭരണ സമിതിയംഗം ജി. പ്രസന്നക്കുറുപ്പ് സ്വാഗതം പറഞ്ഞു.