kumbidi
കോൺഗ്രസ് കൊല്ലൂർവിള ഭരണിക്കാവ് ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കോൺഗ്രസ് ജന്മദിനാഘോഷത്തിൽ മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ ഡി.സി.സി പ്രസിഡന്റ് പൊന്നാട അണിയിച്ച് ആദരിക്കുന്നു

കൊല്ലം: കോൺഗ്രസ് കൊല്ലൂർവിള ഭരണിക്കാവ് ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കോൺഗ്രസ് പാർട്ടിയുടെ 136-ാമത് ജന്മദിനാഘോഷം ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. ബൈജു ആലുംമൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ഉപാദ്ധ്യക്ഷൻ വിപിനചന്ദ്രൻ പങ്കെടുത്തു. ഡിവിഷനിലെ മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ ഡി.സി.സി പ്രസിഡന്റ് പൊന്നാട അണിയിച്ച് ആദരിച്ചു.