 
കൊല്ലം: കിളികൊല്ലൂർ മാലിക്കര കൊച്ചുമണ്ടയ്ക്കാട് ഭദ്രകാളി ദേവീക്ഷേത്രത്തിന് മുന്നിൽ നിന്ന കൂറ്റൻ ആൽമരം ക്ഷേത്രത്തിലേക്ക് മറിഞ്ഞുവീണു. ക്ഷേത്രത്തിന്റെ ചുറ്റുമതിലും സേവാപന്തലും പൂർണമായും തകർന്നു. വൈകിട്ട് അഞ്ച് മണിയോടെയാണ് ആൽമരം കടപുഴകി മറിയുകയായിരുന്നു. അപകട സമയത്ത് ക്ഷേത്രത്തിലുണ്ടായിരുന്ന ജീവനക്കാരിക്ക് നിസാര പരിക്കേറ്റു.