kubso
കേരളാ അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷന്റെ 2021ലെ ഡയറി സംസ്ഥാന ജന. സെക്രട്ടറി ശബരീഷ് കുമാർ, വൈസ് പ്രസിഡന്റുമാരായ പീറ്റർ ജോസഫ്, സജീവ്, ട്രഷറർ രാജൻ ജോസ് എന്നിവർ ചേർന്ന് മുൻ മന്ത്രിയും കൊല്ലം അർബൻ ബാങ്ക് പ്രസി‌ഡന്റുമായ സി.വി. പത്മരാജന് നൽകി പ്രകാശനം ചെയ്യുന്നു

കൊല്ലം: കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷന്റെ (കെ.യു.ബി.എസ്.ഒ) നേതൃത്വത്തിൽ സംഘടിപ്പിച്ച 'ഉണർവ്' പഞ്ചദിന അവകാശ സംരക്ഷണ യാത്രയ്ക്ക് കൊല്ലം സഹകരണ ബാങ്ക് അങ്കണത്തിൽ സ്വീകരണം നൽകി. സംസ്ഥാന ജന. സെക്രട്ടറി ശബരീഷ് കുമാർ, വൈസ് പ്രസിഡന്റുമാരായ പീറ്റർ ജോസഫ്, സജീവ്, ട്രഷറർ രാജൻ ജോസ് എന്നിവർ ചേർന്ന് കെ.യു.ബി.എസ്.ഒയുടെ 2021ലെ ഡയറി മുൻ മന്ത്രിയും കൊല്ലം അർബൻ ബാങ്ക് പ്രസി‌ഡന്റുമായ സി.വി. പത്മരാജന് നൽകി പ്രകാശനം ചെയ്തു. മുൻ പി.എസ്.സി അംഗവും അർബൻ ബാങ്ക് വൈസ് പ്രസിഡന്റുമായ കെ. ബേബിസൺ പങ്കെടുത്തു.

കൊല്ലം അർബൻ ബാങ്ക് സംഘടനാ പ്രസിഡന്റും മുൻ ഡി.സി.സി ട്രഷററുമായ എൻ. ചന്ദ്രസേനൻ അദ്ധ്യക്ഷത വഹിച്ചു. കെ.യു.ബി.എസ്.ഒ കൊല്ലം യൂണിറ്റ് സെക്രട്ടറി കെ.ബി. പ്രകാശ്, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി യു. ചാൾസ്, വൈസ് പ്രസിഡന്റ് എസ്. സഞ്ജീവ് കുമാർ തുടങ്ങിയവർ സംസാരിച്ചു.