20201230
വിനീത.വി

ആയൂർ:നിലമേൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി വി. വിനീത (യു.ഡി.എഫ്) ചുമതലയേറ്റു. മുരുക്കുമൺ വാർഡ് 5ൽ നിന്ന് 82 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച വിനീത ആദ്യമായാണ് പഞ്ചായത്തംഗം ആകുന്നത്.6 വർഷമായി മുരുക്കുമൺ വാർഡിലെ സി.ഡി.എസ് അംഗമായി പ്രവർത്തിച്ച് വരുന്നു.

കോളേജ് വാർഡിൽ നിന്ന് 212 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച അഡ്വ.നിയാസ് മാറ്റപ്പള്ളിലാണ് വൈസ് പ്രസിഡന്റ്. മൂന്നാം തവണയാണ് വൈസ് പ്രസിഡന്റ് ആകുന്നത്. 2005ലും 2010ലും ഇതേ വാർഡിൽ നിന്ന് വിജയിച്ചിരുന്നു.രണ്ട് തവണയും വൈസ് പ്രസിഡന്റായി.