yuvamorcha
താത്കാലിക നിയമനങ്ങളിൽ ക്രമക്കേട് ആരോപിച്ച് യുവമോർച്ച പ്രവർത്തകൾ ജില്ലാ എംപ്ലോയ്മെന്റ് ഓഫീസറെ ഉപരോധിക്കുന്നു

കൊല്ലം: ഉദ്യോഗാർത്ഥികളുടെ സീനിയോറിറ്റി മറികടന്ന് അനർഹർക്ക് ജോലി നൽകുന്നുവെന്ന് ആരോപിച്ച് യുവമോർച്ച കൊല്ലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ എംപ്ലോയ്മെന്റ് ഓഫീസറെ ഉപരോധിച്ചു. ക്രമക്കേടുകൾ അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഉപരോധം ഉദ്ഘാടനം ചെയ്തുകൊണ്ട് മണ്ഡലം പ്രസിഡന്റ് പ്രണവ് താമരക്കുളം പറഞ്ഞു. മണ്ഡലം ട്രഷറർ ശ്രീകാന്ത്, സൂരജ്, ശരത് എന്നിവർ പങ്കെടുത്തു.