കരുനാഗപ്പള്ളി: നാളെ സംഘടിപ്പിക്കുന്ന മന്നം ജയന്തി ദിനാചരണത്തിന് എൻ.എസ്.എസ് താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളിയിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. നാളെ രാവിലെ 11 മണിക്കാണ് ദിനാചരണം സംഘടിപ്പിച്ചിരിക്കുന്നത്. കരുനാഗപ്പള്ളി താലൂക്ക് യൂണിയൻ ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ യൂണിയൻ പ്രസിഡന്റ് അഡ്വ. എൻ.വി. അയ്യപ്പൻപിള്ള മന്നത്ത് ആചാര്യന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി ഭദ്രദീപം തെളിക്കും. യൂണിയന്റെ പരിധിയിൽ വരുന്ന 153 കരയോഗങ്ങളിലും ദിനാചരണം സംഘടിപ്പിക്കുമെന്ന് താലൂക്ക് യൂണിയൻ ഓഫീസിൽ നിന്ന് അറിയിച്ചു.