 
ഏരൂർ: അലയമൺ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി സി.പി.എമ്മിലെ അസീനാമനാഫ് ചുമതലയേറ്റു. സി.പി.ഐ യിലെ എം.മുരളിയാണ് വൈസ് പ്രസിഡന്റ്. തുടർച്ചയായി നാലാം തവണയാണ് അസീനാമനാഫ് പഞ്ചായത്തംഗമാകുന്നത്. 2010ൽ നറുക്കെടുപ്പിലൂടെ 9 മാസം പ്രസിഡന്റ് സ്ഥാനം വഹിച്ചിട്ടുണ്ട്. മൂന്നുതവണ വാർഡ് 4 ൽ നിന്ന് വിജയിച്ചു. ഇത്തവണ യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റായ വാർഡ് 13ൽ നിന്ന് 157 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.കർഷകസംഘം ജില്ലാക്കമ്മിറ്റി അംഗം,മഹിളാ അസോസിയേഷൻ ഏരിയാക്കമ്മിറ്റി അംഗം, സി.പി.എം ലോക്കൽക്കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു.
എം.മുരളി ആദ്യമായാണ് പഞ്ചായത്തംഗമാകുന്നത്.സി.പി.ഐ ലോക്കൽക്കമ്മിറ്റി സെക്രട്ടറിയായി പ്രവർത്തിച്ച് വരികയായിരുന്നു.