കരുനാഗപ്പള്ളി: നെഹ്റു സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ നഗരസഭാ ചെയർമാൻ കോട്ടയിൽ രാജുവിന് സ്വീകരണം നൽകി. തുടർന്ന് കരുനാഗപ്പള്ളി ശാന്തിതീരം അഭയകേന്ദ്രത്തിലെ അന്തേവാസികൾക്കൊപ്പം പുതുവത്സരാഘോഷവും സംഘടിപ്പിച്ചു. കെ.പി.സി.സി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം കെ.ജി. രവി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. നെഹ്റു സാംസ്കാരിക വേദി പ്രസിഡന്റ് ചൂളൂർ ഷാനി അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു, സമിതി രക്ഷാധികാരി ബോബൻ ജി.നാഥ് മുഖ്യപ്രഭാഷണം നടത്തി. ഗോപിനാഥ് മഠത്തിൽ, എ.കെ. കടമ്പാട്, സി.ജി. വിനിദ്, സന്തോഷ് ജനസഹായി, രമ്യ രാജേഷ്, അജി ലൗലാന്റ്, അഖിൽ, വിഷ്ണു, കണ്ണൻ, സന്ദു എന്നിവർ സംസാരിച്ചു.