photo
കോൺഗ്രസ് കരുനാഗപ്പള്ളി നഗരസഭ മൂന്നാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കോൺഗ്രസ് ജന്മദിനാഘോഷം എൻ. അജയകുമാർ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: കോൺഗ്രസ് കരുനാഗപ്പള്ളി നഗരസഭ മൂന്നാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്റൻ നാഷണൽ കോൺഗ്രസിന്റെ 136-ാം ജന്മവാർഷിക ദിനം ആഘോഷിച്ചു. ചരമുറി ജംഗ്ഷനിൽ സംഘടിപ്പിച്ച ആഘോഷ പരിപാടികൾ കോൺഗ്രസ് കരുനാഗപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് എൻ. അജയകുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് രമണൻ അദ്ധ്യക്ഷത വഹിച്ചു. അനിൽ മങ്ങാട്ട്, ബേബി ജസ്‌ന, ബാബുക്കുട്ടൻ പിള്ള, ബുഖാരി, വിശാഖ് എന്നിവർ സംസാരിച്ചു. തുടർന്ന് മധുര വിതരണവും സംഘടിപ്പിച്ചു.