
പുനലൂർ: കണ്ണൂരിലെ കേരള ഫോക് ലോർ അക്കാഡമി പുരസ്കാരം പുനലൂരിലെ നാടൻ കലാകാരനായ കോട്ടവട്ടം തങ്കപ്പന് ലഭിച്ചു. സംസ്ഥാനത്ത് ആകെ 111 കലാകാരമാരെ തിരഞ്ഞെടുത്തിരുന്നു. ജില്ലയിൽ നിന്ന് കോട്ടവട്ടം തങ്കപ്പനുൾപ്പെടെ രണ്ടുപേർക്കാണ് പുരസ്കാരം ലഭിച്ചത്.
സീതക്കളി വിഭാഗത്തിൽ രാജൻ പിള്ളയും തുള്ളൽ വിഭാഗത്തിൽ കോട്ടവട്ടം തങ്കപ്പനും തിരഞ്ഞെടുക്കപ്പെട്ടു.
അക്കാദമി ചെയർമാൻ സി.ജെ. കുട്ടപ്പൻ, സെക്രട്ടറി കീച്ചേരി രാഘവൻ, അജയകുമാർ എന്നിവരായിരുന്നു ജഡ്ജിംഗ് കമ്മിറ്റി അംഗങ്ങൾ.
അഞ്ചു പതിറ്റാണ്ടായി കലാരംഗത്ത് പ്രവർത്തിക്കുന്ന കോട്ടവട്ടം തങ്കപ്പൻ പുരാണ കഥാപ്രസംഗങ്ങൾക്ക് പുറമെ ബാലേ, നൃത്തനൃത്യങ്ങൾ ഉൾപ്പെടെ കലാഭവൻ എന്ന ട്രൂപ്പിന് വർഷങ്ങളായി നേതൃത്വം നൽകിയിരുന്നു. ഇതിന് പുറമെ തുള്ളൽ, മുടിയാട്ടം, വേലകളി, കാക്കാരശ്ശി നൃത്തം, തുടങ്ങി നിരവധി നാടൻ കലകളും അവതരിപ്പിച്ചിരുന്നു.