20201231
ജെ.വി.ബിന്ദു

ആയൂർ:ചടയമംഗലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി സി.പി.എമ്മിലെ ജെ.വി.ബിന്ദു ചുമതലയേറ്റു.സി.പി.ഐയിലെ എം.ബാബുരാജനാണ് വൈസ് പ്രസിഡന്റ്. ടൗൺ വാർഡിൽ നിന്ന് 351 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച ബിന്ദു ആദ്യമായാണ് ഗ്രാമപ്പഞ്ചായത്തംഗമാകുന്നത്. 2010ൽ ചടയമംഗലം ബ്ലോക്ക്പഞ്ചായത്തംഗമായിട്ടുണ്ട്.മഹിളാ അസോസിയേഷൻ വില്ലേജ് സെക്രട്ടറി,ഏരിയാക്കമ്മിറ്റി അംഗം,ആശാവർക്കേഴ്സ് യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ്, ഏരിയാ സെക്രട്ടറി,എ.ഡി.എസ് മെമ്പർ കൂടാതെ 12 വർഷമായി ആശാവർക്കറായും പ്രവർത്തിച്ചുവരുന്നു.

വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ബാബുരാജൻ വെള്ളൂപ്പാറ വാർഡിൽ നിന്ന് 383വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.ചടയമംഗലം സർവീസ് സഹകരണബാങ്ക് ഡയറക്ടർബോർഡ് അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.