 
കൊല്ലം: കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്തിലെ പുതിയ ഭരണസമിതി അംഗങ്ങൾ ചുമതലയേൽക്കുന്ന ദിവസം വേളമാനൂർ ഗാന്ധിഭവൻ സ്‌നേഹാശ്രമം സന്ദർശിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്. സുദീപ, വൈസ് പ്രസിഡന്റ് സത്യപാലൻ, അംഗങ്ങളായ ആർ. മുരളീധരൻ, രഞ്ജിത്ത്, അല്ലി അജി, ബൈജു ലക്ഷ്മണൻ എന്നിവരാണ് സ്നേഹാശ്രമത്തിലെ അന്തേവാസികളെ കാണാൻ എത്തിയത്.
ഇത്തിക്കര ബ്ലാക്ക് പഞ്ചായത്ത് അംഗം രോഹിണിയും കിഴക്കനേല ഗ്രാമപഞ്ചായത്ത് മുൻ അംഗം മുരളീധരൻ നായരും ഒപ്പമുണ്ടായിരുന്നു. സ്‌നേഹാശ്രമം ചെയർമാൻ ബി. പ്രേമാനന്ദ്, സെക്രട്ടറി പത്മാലയം ആർ. രാധാകൃഷ്ണൻ, വൈസ് ചെയർമാൻ തിരുവോണം രാമചന്ദ്രൻപിള്ള, മാനേജർ ബി. സുനിൽകുമാർ, ആലപ്പാട്ട് ശശിധരൻ എന്നിവർ ചേർന്ന് അംഗങ്ങളെ പൊന്നാട അണിയിച്ച് ആദരിച്ചു. സ്നേഹാശ്രമത്തിലെ മാതാപിതാക്കളോടൊപ്പം ഉച്ചഭക്ഷണം കഴിച്ച ശേഷമാണ് അംഗങ്ങൾ മടങ്ങിയത്.