 
കൊല്ലം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സർവകലാസംഘത്തിന്റെ (എ.ഐ.ടി.യു.സി) നേതൃത്വത്തിൽ കലാകാരന്മാർ മാർച്ചും ധർണയും നടത്തി. ആകാശവാണി പ്രാദേശിക നിലയങ്ങൾ നിറുത്തലാക്കിയത് അടിയന്തരമായി പിൻവലിക്കുക, കൊവിഡ് മൂലം പ്രതിസന്ധിയിലായ കലാകാരന്മാർക്ക് 10,000 രൂപ സഹായം പ്രഖ്യാപിക്കുക, എല്ലാ വിഭാഗം കലാകാരന്മാരെയും, ഇ.എസ്.ഐ പദ്ധതിയിൽ ഉൾപ്പെടുത്തുക, പെൻഷൻ 10,000 രൂപയായി പ്രഖ്യാപിക്കുക, പെൻഷൻ പദ്ധതിയിൽ ഉൾപ്പെടാതെ പോയ കലാകാരന്മാർക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുക, ചെലവ് കുറഞ്ഞ സിനിമ, നാടകം, ടിവി സീരിയൽ, ഷോർട്ട് ഫിലിം, ടെലിഫിലിം എന്നിവയുടെ നിർമ്മാണത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുക, സ്വന്തമായി ഭൂമിയും വീടും ഇല്ലാത്ത കലാകാരന്മാർക്ക് ഭൂമിയും വീടും നൽകുക, കലാകാരന്മാരുടെ മക്കൾക്ക് ഉന്നതവിദ്യാഭ്യാസ മേഖലയിൽ സീറ്റ് സംവരണം ചെയ്യുക തുടങ്ങിയവയായിരുന്നു ആവശ്യങ്ങൾ.
പ്രൊഫ. വി. ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി വിൽസൻ ആന്റണി, ബൈജു എസ്. പട്ടത്താനം, ഗിരീഷ് കിടങ്ങയം, അനൂപ് കടമ്പാട്ട്, വേണുഗോപാൽ, ഗീതാഞ്ജലി രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.