jayan
ജയൻ

പത്തനാപുരം: എൽ.ഡി എഫിന് ഭൂരിപക്ഷമുള്ള പിറവന്തൂർ ഗ്രാമപഞ്ചായത്തിൽ സി.പി.ഐയിലെ ആർ. ജയനെ പ്രസിഡന്റായും കേരള കോൺഗ്രസ് ബി - യിലെ മഞ്ജു ഡി.നായരെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു.
|പ്രസിഡന്റ് സ്ഥാനം ജനറലാണെങ്കിലും പട്ടികജാതി സംവരണ മണ്ഡലമായ വൻമള വാർഡിൽ നിന്ന് വിജയിച്ച ജയനെയാണ് സി .പി. ഐ പരിഗണിച്ചത്. പാർട്ടിയിലും യുവജന വിഭാഗത്തിലും സജീവമായി പ്രവർത്തിച്ചു വരികയായിരുന്ന ജയന് അപ്രതീക്ഷിതമായാണ് പ്രസിഡന്റ് പദവി ലഭിക്കുന്നത്.
സി.പി.എമ്മും സി.പിഐയും പ്രസിഡന്റ് സ്ഥാനം പങ്കിടുവാൻ തീരുമാനിച്ച ഇവിടെ ആദ്യ ടേം സി.പി.ഐക്കാണ് നൽകിയത്.